മാനസിക ഉല്ലാസത്തിന് ബഡ്സ് സ്‌കൂള്‍ സഹായകം: ഡെപ്യൂട്ടി സ്പീക്കര്‍
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ബഡ്സ് സ്‌കൂള്‍ സഹായകമാണെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മൂന്നാളത്ത് ആരംഭിച്ച ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. രക്ഷകര്‍ത്താക്കളും അധ്യാപകരും നല്‍കുന്ന സ്നേഹവും പരിചരണവും ഭിന്നശേഷി കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അദേഹം പറഞ്ഞു. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ അജി പി വര്‍ഗീസ്, ബീന ബാബു, വരിക്കോലില്‍ രമേഷ് കുമാര്‍, ശോഭാ തോമസ്, കൗണ്‍സിലര്‍മാരായ അപ്സര സനല്‍, രജനി രമേശ്, ശ്രീജ ആര്‍ നായര്‍, ബിന്ദു കുമാരി, സിന്ധു തുളസീധരക്കുറുപ്പ്, അനിതദേവി, മഹേഷ്‌കുമാര്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ആദില, സിഡിഎസ് ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments