Post Category
അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ജൂണ്‍ മൂന്നിന് മെഴുവേലിയില്‍
അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ജൂണ്‍ മൂന്നിന് രാവിലെ 9.30 ന് മെഴുവേലി ഗ്രാമപഞ്ചായത്ത് മുള്ളന്‍ വാതുക്കലില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 72-ാം നമ്പര്‍ അങ്കണവാടിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രീ സ്കൂള്‍ കുട്ടികള്‍ക്കുള്ള പരിഷ്കരിച്ച 'മാതൃക ഭക്ഷണ മെനു' പ്രകാശനം, 'കുഞ്ഞൂസ് കാര്‍ഡ്', വെല്‍ക്കം കിറ്റ്, ബാഗ് വിതരണം എന്നിവ മന്ത്രി നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം അധ്യക്ഷനാകും. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ സ്വാഗതം പറയും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
date
- Log in to post comments