Skip to main content

നിലയ്ക്കലിലെ ദേവസ്വം ബോര്‍ഡിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യാലയം  എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനായി ഏറ്റെടുത്തു

 

പ്രളയത്തെത്തുടര്‍ന്ന് പമ്പയിലുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പായി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തില്‍ നിലയ്ക്കലില്‍ അടിയന്തര ഘട്ട കാര്യനിര്‍വഹണ കേന്ദ്രം (എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍) സജ്ജീകരിക്കുന്നതിനായി  നിലയ്ക്കലിലെ ദേവസ്വം ബോര്‍ഡിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യാലയം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. ഇന്ന് (14) മുതല്‍ ജനുവരി 25 വരെയുള്ള കാലയളവിലേക്കാണ് ഇത് ഏറ്റെടുത്തിട്ടുള്ളത്. ഇവിടെ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും. 

       (പിഎന്‍പി 3702/18)

date