Post Category
ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 21,22 തീയതികളില്‍
മലപ്പുറം ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2025 -26 വര്‍ഷത്തെ സീനിയര്‍, മാസ്റ്റേഴ്‌സ്, വെറ്ററന്‍സ് ബാഡ്മിന്റണ്‍ ഷട്ടില്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 21, 22 തീയതികളിലായി നടത്തും. മലപ്പുറം വുഡ്‌ബൈന്‍ ബാഡ്മിന്റണ്‍ അരങ്ങില്‍ വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ജൂണ്‍ 15 നു മുന്‍പ് http://www.kbsa.co.in/e എന്ന വെബ്‌സൈറ്റ് വഴി എന്‍ട്രികള്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ ഫോണ്‍ : 8111974889.
date
- Log in to post comments