പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സ്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, ദേവഗിരി കോളേജ്, ഇഐഎസിപിപിസി ഹബ് എന്നിവയുടെ സഹകരണത്തോടെ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വൃക്ഷമായി തെരഞ്ഞെടുത്ത ഈയകം കളക്ടര്‍ ക്യാമ്പസില്‍ നട്ടു.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീര്‍ അധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ ഡോ. ബിജുകുമാര്‍, സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. അരുണ്‍ ബാബു എന്നിവര്‍ പഠന സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫസര്‍ എ സാബു, കോളേജ് മാനേജര്‍ ഫാ. ബിജു കെ ഐസക്, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബിജു ജോസഫ്, ഡോ. മനോജ് പി സാമുവല്‍, ഡോ. എന്‍ എസ് പ്രദീപ്, ഡോ. പി ഹരിനാരായണന്‍, ഡോ. കെ എം മഞ്ജുള തുടങ്ങിയവര്‍ സംസാരിച്ചു.
ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാനാഞ്ചിറ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും ബോധവത്കരണ റാലിയും മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പോലീസ് കമീഷണര്‍ അരുണ്‍ കെ പവിത്രന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ കെ നീതു, സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുവായൂരപ്പന്‍ കോളേജ്, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ച്, ലുലുമാള്‍ എന്നിവിടങ്ങളില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
കൊയിലാണ്ടി നഗരസഭാതല പരിസ്ഥിതി ദിനാചരണം കൊടക്കാട്ടുംമുറി ജൈവ വൈവിധ്യ പാര്‍ക്കില്‍ വൃക്ഷത്തൈ നട്ട് ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ ഷിജു മാസ്റ്റര്‍, കെ എ ഇന്ദിര ടീച്ചര്‍, സി പ്രജില, നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍, പ്രദീപ് കുമാര്‍, ജമീഷ്, സീന, ഷൈനി, വിജി, ബാവ കൊന്നേങ്കണ്ടി, രമ്യ തിരുവലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ്‌കുമാര്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് വളണ്ടിയര്‍മാരും പുളിയഞ്ചേരി യു പി സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കാളികളായി.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കൂമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നെല്‍കൃഷി വിത്ത് വിതക്കലും ഫലവൃക്ഷത്തൈ നടീലും നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ദിവ്യ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹബീനത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവന്‍, ആര്‍ ആര്‍ ടി മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.
പരിസ്ഥിതി വാരാചരണത്തിന് തുടക്കം
ജില്ലാ സാക്ഷരതാ മിഷന്‍ തുല്യത പഠന കേന്ദ്രങ്ങള്‍ മുഖേന നടത്തുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ഉദ്ഘാടനം തുല്യത പഠിതാക്കള്‍ക്ക് വൃക്ഷത്തൈ നല്‍കി ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നിഷ പുത്തന്‍പുരയില്‍ നിര്‍വഹിച്ചു. സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലെ ഹരിതകര്‍മസേന അംഗങ്ങളായ കെ ഷര്‍മിള മോഹന്‍, കെ പി ശകുന്തള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ഡോ. ടി അബ്ദുന്നാസര്‍ പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നാസര്‍ എസ്റ്റേറ്റ്മുക്ക്, എന്‍ എം വിമല, സീനിയര്‍ സൂപ്രണ്ട് പി ശെല്‍വരത്നം, ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ്, ജീവനക്കാരായ പി കെ അഞ്ജലി, പി ഷെമിത കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments