Post Category
ഓണ്‍ലൈന്‍ കള്ള് ഷാപ്പ് വില്പന
ജില്ലയില്‍ 2025-26 വര്‍ഷ കാലയളവില്‍ വില്‍പ്പനയില്‍ പോകാത്ത/പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളള കളള് ഷാപ്പുകളുടെ 50% റെന്റല്‍ തുകയ്ക്കുളള ഓണ്‍ലൈന്‍ വില്പന ജൂണ്‍ 20ന് നടക്കും. പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് തിരുവല്ല റേഞ്ചിലെ ഒന്ന്, മൂന്ന്, നാല് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ വില്പനയാണ് നടത്തുന്നത്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 17, 18 നും സ്വീകരിക്കും. പത്തനംതിട്ട എക്സൈസ് ഡിവിഷനിലെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും പത്തനംതിട്ട എക്സൈസ് ഡിവിഷന് ഓഫീസില്‍ നിന്നും വിവരം ലഭ്യമാണെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2222873
date
- Log in to post comments