Post Category
ബോധവല്കരണം
നഷാ മുക്ത് ഭാരത് അഭിയാന് ജില്ലാതല കാമ്പയിന്റെ ഭാഗമായി കോന്നി സര്‍ക്കാര്‍ എച്ച്എസ്എസില്‍
സംഘടിപ്പിച്ച ലഹരി വിരുധ ബോധവല്‍കരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാര്‍ നിര്‍വഹിച്ചു. ജില്ലാ സാമൂഹിക നീതി വകുപ്പും മലയാലപ്പുഴ നവജീവ കേന്ദ്രവുമാണ് പരിപാടി സംഘടിപ്പിച്ചത്. നവജീവകേന്ദ്രം ഡീ അഡിക്ഷന് സെന്റര്‍ ഡയറക്ടര്‍ റവ. റജി യോഹന്നാന് ക്ലാസ് നയിച്ചു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, പിടിഎ പ്രസിഡന്റ് അഡ്വ. പേരൂര്‍ സുനില്‍, അധ്യാപകന് പി സജീവ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments