Skip to main content
ഇരവിപേരൂരില്‍ നാട്ടുവിപണി

ഇരവിപേരൂരില്‍ നാട്ടുവിപണി

ശുദ്ധമായ നാട്ടുവിഭവങ്ങള്‍ ന്യായവിലയ്ക്ക് വിറ്റഴിക്കാന്‍ അവസരമൊരുക്കി  ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. നെല്ലാട് ഗ്രാമചന്ത കൃഷികൂട്ടം ഒരുക്കുന്ന നാട്ടുവിപണിയില്‍ പച്ചക്കറികളും പഴങ്ങളുമടക്കമുള്ള ഉല്‍പ്പന്നങ്ങളുമായി നിരവധി കര്‍ഷകരാണ് എത്തുന്നത്. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന നാട്ടുവിപണി എല്ലാ വ്യാഴാഴ്ചയും പ്രവര്‍ത്തിക്കും.
പേരയ്ക്ക, കിളിച്ചുണ്ടന്‍ മാമ്പഴം,  ഡ്രാഗണ്‍ ഫ്രൂട്ട്, അവകാഡോ, നാടന്‍ ചക്ക തുടങ്ങിയ ഫലങ്ങളും തേങ്ങ,  തൈര്, വാഴക്കൂമ്പ്, പാല്‍, പച്ചക്കറി, മുട്ട  ഉല്‍പന്നങ്ങളും വിപണിയില്‍ ലഭിക്കും.
മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ വനിതകള്‍ക്ക് ചെറുകിട സംരംഭകരായി വളരാനുള്ള അവസരവും ഒരുക്കുന്നു. തനതുകൃഷി പ്രചരിപ്പിക്കുക, ന്യായവില കര്‍ഷകന് ലഭ്യമാക്കുക, ഗുണമേന്മയുള്ള സാധനങ്ങള്‍ വില്‍ക്കുവാനും വാങ്ങുവാനും കഴിയുന്ന സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് നാട്ടുവിപണിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള പറഞ്ഞു.

date