Skip to main content

ഗ്രാമസഭ

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വാര്‍ഡുകളിലെ ഗ്രാമസഭ ജൂണ്‍ 21 മുതല്‍ 28 വരെ നടക്കും.

വാര്‍ഡ്, തീയതി, സമയം, സ്ഥലം ക്രമത്തില്‍

ഒന്ന്, ജൂണ്‍ 24 രാവിലെ 11 സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയം ചെങ്ങരൂര്‍.

രണ്ട്,ജൂണ്‍ 28 ഉച്ചയ്ക്ക് 03:30 സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം ചെങ്ങരൂര്‍.

മൂന്ന്,ജൂണ്‍ 28 ഉച്ചയ്ക്ക് രണ്ടിന് സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം ചെങ്ങരൂര്‍.

നാല്, ജൂണ്‍ 28 ഉച്ചയ്ക്ക് 02:30 സര്‍ക്കാര്‍ യു പി എസ്  തുരുത്തിക്കാട്.

അഞ്ച്, ജൂണ്‍ 25 ഉച്ചയ്ക്ക് 03:30 ബി.എ.എം കോളേജ ് തുരുത്തിക്കാട്.

ആറ്, ജൂണ്‍ 28 ഉച്ചയ്ക്ക് 2 : 30 സെന്റ ജോസഫ് എല്‍പിഎസ് തുരുത്തിക്കാട്.

ഏഴ്, ജൂണ്‍ 28 ഉച്ചയ്ക്ക് മൂന്നിന് സര്‍ക്കാര്‍ എല്‍.പി.എസ് അമ്പാട്ടുഭാഗം.

എട്ട്, ജൂണ്‍ 21 ഉച്ചയ്ക്ക് മൂന്നിന് സര്‍ക്കാര്‍ എല്‍.പി.എസ് , പുതുശ്ശേരി

ഒമ്പത്, ജൂണ്‍ 27 ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ.

10, ജൂണ്‍ 21 രാവിലെ 11 സര്‍ക്കാര്‍ എല്‍പിഎസ് കല്ലൂപ്പാറ.

11, ജൂണ്‍ 24 ഉച്ചയ്ക്ക് മൂന്നിന് പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.

12, ജൂണ്‍ 27 ഉച്ചയ്ക്ക് 03:30 പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.

13 ജൂണ്‍ 24 ഉച്ചയ്ക്ക് 03:30 കമ്മ്യൂണിറ്റിഹാള്‍ മുടിമല.

14, ജൂണ്‍ 26 ഉച്ചയ്ക്ക് 03:30 സര്‍ക്കാര്‍  എല്‍.പി.എസ് പുതുശ്ശേരി.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍  ആരംഭിക്കുന്ന സൗജന്യ  ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി പരിശീലന കോഴ്‌സിലേക്ക് പ്രവേശനം  ആരംഭിച്ചു.  പരിശീലന കാലാവധി 30 ദിവസം.   18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :  04682992293

(പിഎന്‍പി 1451/25)

date