Skip to main content

സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ 2025-26 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ലാറ്ററല്‍ എന്‍ട്രി പ്രകാരം മൂന്നാം സെമസ്റ്ററില്‍ ഒഴിവുളള സീറ്റിലേക്ക് പ്രവേശനം ജൂണ്‍ 23ന് നടക്കും. അന്നേ ദിവസം  രാവിലെ ഒമ്പത് മുതല്‍ 10.30 വരെയാണ് രജിസ്‌ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും  ഫീസും സഹിതം  രക്ഷകര്‍ത്താക്കള്‍ക്കൊപ്പം പ്രവേശനത്തിന്  ഹാജരാകണം. ഫീസിന് എടിഎം കാര്‍ഡും പിടിഎ ഫണ്ടിനും യൂണിഫോമിനുമുളള തുക  പണമായും കരുതണം. ഫോണ്‍ : 04735 266671.
വെബ്‌സൈറ്റ് : www.polyadmission.org/let

date