Post Category
കോട്ട സര്‍ക്കാര്‍ ഡി.വി എല്‍പി സ്കൂള്‍ പഴയ കെട്ടിടം പൊളിക്കും
ആറന്മുള ഗ്രാമപഞ്ചായത്തിലെ കോട്ട സര്‍ക്കാര്‍ ഡി.വി എല്‍ പി സ്കൂളിലെ അപകടാവസ്ഥയിലുള്ള പഴയകെട്ടിടം പൊളിച്ച് മാറ്റാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ഉത്തരവ്. 100 വര്‍ഷത്തോളം പഴക്കമുള്ളതും നിലവില്‍ ഉപയോഗിക്കാത്തതുമായ കെട്ടിടം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി ദുരന്തനിവാരണ നിയമം വകുപ്പ് 33, 34 (കെ) പ്രകാരമാണ് പൊളിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ആറന്മുള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ നേരിട്ട് മേല്‍നോട്ട ചുമതല വഹിക്കും.
date
- Log in to post comments