Post Category
ബാച്ചിലർ ഓഫ് ഡിസൈൻ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന
സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ഇത് സംബന്ധിച്ച തിരുത്തലുകൾ വേണ്ടുന്ന പക്ഷം ജൂൺ 26ന് മുൻപായി www.lbscentre.kerala.gov.in വെബ്സൈറ്റിലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തേണ്ടതാണ്. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്:0471-2324396, 2560361, 2560327.
പി.എൻ.എക്സ് 2810/2025
date
- Log in to post comments