Post Category
ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് : ഡീലിമിറ്റേഷന്‍ കമ്മീഷന് ഹിയറിംഗ് ജൂണ്‍ 21ന്
ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന് ഹീയറിംഗ് ഇന്ന് (ജൂണ്‍ 21) രാവിലെ ഒന്‍പതിന് തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസില്‍ നടക്കും.
ജില്ലയില്‍ നിന്നും പരാതികള്‍ നല്‍കിയിട്ടുള്ളവരെയാണ് കമ്മീഷന് നേരില്‍ കേള്‍ക്കുന്നത്. 37 പരാതികളാണ് ജില്ലയില്‍നിന്നുള്ളത്. ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷന് നേരില്‍ കേള്‍ക്കുക.
date
- Log in to post comments