Post Category
തീയതി നീട്ടി
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐയിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് ( ഇംഗ്ലീഷ് ) , ഡ്രസ് മേക്കിംഗ് ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ തീയതി ജൂണ്‍ 30 വരെ നീട്ടി . ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐടിഐയില്‍ വെരിഫിക്കേഷന് നടപടി പൂര്‍ത്തിയാക്കണം. വെബ്സൈറ്റ് : https://itiadmissions.kerala.gov.in , https:// det.kerala.gov.in ഫോണ്‍ : 04792457496, 9747454553.
date
- Log in to post comments