Skip to main content

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയ്ക്ക് അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പെടുന്ന വിധവകള്‍/ വിവാഹ ബന്ധം  വേര്‍പെടുത്തിയ /ഉപേക്ഷിക്കപെട്ട സ്ത്രീകള്‍ക്കുളള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. അപേക്ഷക കുടുംബത്തിലെ ഏകവരുമാന ദായകയായിരിക്കണം.  ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള/ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍  (ജനറല്‍) , ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിലോ തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 31. വെബ്‌സൈറ്റ് :  www.minoritywelfare.kerala.gov.in ഫോണ്‍ : 0468 2222505, 2222515.
 

date