Skip to main content

റോഡുകളുടെ ഉദ്ഘാടനം ജൂണ്‍ 23 ന്

റാന്നിയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം ജൂണ്‍ 23ന് വൈകിട്ട് 4.30 ന് ബംഗ്ലാംകടവ് സര്‍ക്കാര്‍ ന്യൂ യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ബംഗ്ലാംകടവ് - വലിയകുളം, ബംഗ്ലാംകടവ് സ്റ്റേഡിയം - വലിയകുളം, മടുക്കമൂട് - അയ്യപ്പ മെഡിക്കല്‍ കോളജ് എന്നീ റോഡുകളാണ് റീ ബില്‍ഡ് കേരളയിലുള്‍പെടുത്തി 4.54 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, മുന്‍ എംഎല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും.
 

date