Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക് നോണ്‍ മെട്രിക് ട്രേഡുകളിലേക്ക് 2025-26 ബാച്ചിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in എന്ന വെബ്സൈറ്റിലെ SCDD ITI ADMISSION 2025 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 80 ശതമാനവും എസ്.ടി വിഭാഗത്തിന് 10 ശതമാനവും മറ്റു വിഭാഗത്തിന് 10 ശതമാനവും എന്നിങ്ങനെയാണ് സീറ്റുകള്‍ നിലവിലുള്ളത്. താത്പര്യമുള്ളവര്‍ ജൂലൈ 16നകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2316680 .
date
- Log in to post comments