Skip to main content

വാഹന ലേലം

മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍  കാര്യാലയത്തിലെ വാഹനമായ കെ.എൽ O1 AZ 137 നമ്പര്‍ അമ്പാസഡര്‍ കാര്‍ 14 വര്‍ഷവും 06 മാസവും തികഞ്ഞ സാഹചര്യത്തില്‍  ലേലം ചെയ്യും.  വില്‍പ്പന നടത്തിയ ശേഷം അഞ്ച് വര്‍ഷത്തേക്ക് തിരികെ ഇറിഗേഷന്‍ ഡിവിഷന്‍ മലപ്പുറം കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് നൽകണമെന്ന വ്യവസ്ഥയിലാണ് ലേലം. താല്പര്യമുള്ളവർ സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂലൈ ഏഴിന് രാവിലെ 11:30ന് മുൻപായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ സബ് ഡിവിഷൻ, മലപ്പുറം എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 6282366565

date