Skip to main content
സംസ്ഥാന യുവജനക്ഷേമബോർഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധദിനാചാരണം യുവജന ക്ഷേമബോർഡംഗം അഡ്വ. റോണി മാത്യു ഉദ്ഘാടനം ചെയ്യുകയായിരുന്നു

ലഹരി വിരുദ്ധദിനാചാരണം

 സംസ്ഥാന യുവജനക്ഷേമബോർഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനാചാരണം സംഘടിപ്പിച്ചു. കാരാപ്പുഴ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ദിനചാരണം യുവജന ക്ഷേമബോർഡംഗം അഡ്വ. റോണി മാത്യു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ  സുനിത സൂസൻ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.എ. ലൈജു, കോർഡിനേറ്റർ മാർസബിൽ, പ്രിൻസ് എന്നിവർ സംസാരിച്ചു. എക്‌സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്  എടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

date