Skip to main content

ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

സമൂഹത്തില്‍ വന്‍ വിപത്തായി മാറിയിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ യുവതയെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബേബി ബാലകൃഷ്ണന്‍ ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് സി.എം ദേവദാസന്‍, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ പി .കെ. മുഹമ്മദ് മുനീര്‍, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.വി മനോജ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ സമീര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ യൂത്ത് പ്രോഗ്രാം പി.സി ഷിലാസ് സ്വാഗതവും ബ്ലോക്ക് യൂത്ത് കോഡിനേറ്റര്‍ ബി.കെ സക്കീര്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള 'കുരുക്ക്' തെരുവ് നാടകവും, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീത ശില്പവും, സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തില്‍ യോഗ പരിശീലനവും നടന്നു.

date