Post Category
പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യം
സംസ്ഥാനത്തെ പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പഠനം നടത്തുന്ന ഒ.ഇ.സി/ ഒ.ബി.സി(എച്ച്)/ഒ.ബി.സി വിഭാഗം വിദ്യാർഥികൾ 2025-26 അധ്യയന വർഷം മുതൽ വിദ്യാഭ്യാസാനുകൂല്യത്തിനായി ഇ-ഗ്രാന്റ്സ് മുഖേന അപേക്ഷ സമർപ്പിക്കുന്നതിന്റേയും ആയതിന്റെ തുടർ നടപടികളുടേയും സമയക്രമം സംബന്ധിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിന്റെ നോട്ടീസ് ബോർഡിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471-2727379.
പി.എൻ.എക്സ് 2941/2025
date
- Log in to post comments