Post Category
പ്രവേശനത്തിന് അപേക്ഷിക്കാം
കേരള സർവകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ. കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ്, നാലു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷ ഫോം ഗവ. കെ.എൻ.എം. ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി ജൂലൈ 10. ഫോൺ: 9947115190.
പി.എൻ.എക്സ് 2945/2025
date
- Log in to post comments