Post Category
ലഹരി വിരുദ്ധ ദിനാചരണം നടത്തി
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തും ആര്‍.ജി.എസ്.എ ബ്ലോക്ക് പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റും ചേര്‍ന്ന് ഏഴംകുളം സെഞ്ച്വറി സ്‌പോട്സ് ഹബ്ബില്‍ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനചാരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശം റവ. ഫാ. മാത്യു ചാവരുകാലയില്‍ നല്‍കി. ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ് മാസ്റ്റര്‍ കെ. ഷാജിമോന്‍ നിര്‍വഹിച്ചു. അനുബന്ധമായി സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടത്തി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി ജോസ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഇ. കെ. സുധീര്‍, എസ്. മായ കുമാരി, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എഫ്. മനാഫ്, ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ആര്‍. വി. അരുണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ആര്‍.ജി.എസ്.എ. കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments