Post Category
പഠനോപകരണങ്ങള്‍ക്ക് ധനസഹായം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കുടിശ്ശികയില്ലാതെ അംശാദായം അടയ്ക്കുന്ന അംഗങ്ങളുടെ മക്കളില്‍ എല്‍.കെ.ജി., ഒന്നാം ക്ലാസ് എന്നിവയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം http://services.unorganisedwssb.org/index.php/home ല്‍ ജൂലൈ എട്ടിനകം അപേക്ഷിക്കണം.
date
- Log in to post comments