Skip to main content

കനത്ത മഴ: അടിയന്തര യോഗം ചേർന്നു

 

 

കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് അപകടനില പിന്നിട്ട സാഹചര്യത്തിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച മുൻ കരുതൽ നടപടികൾ വിലയിരുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു.

 

 ശക്തമായ മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യം നേരിടാൻ പൂർണ സജ്ജ മാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ് യോഗത്തിൽ അറിയിച്ചു. 

 

ജനങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ പോലീസ്, അഗ്നിരക്ഷാസേന, റവന്യു വിഭാഗങ്ങൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 

 

നദികളിലെ ജലനിരപ്പ് ഉയരുന്നു*

 

മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവറ്റുപുഴയിലേയും, തൊടുപുഴയിലേയും ജലനിരപ്പ് വ്യാഴാഴ്ച്ച (ജൂൺ 26 ) രാവിലെ അപകട നില പിന്നിട്ടു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുമ്പോൾ ഷട്ടറുകൾ താഴ്ത്തി വെള്ളത്തിൻ്റെ അളവ് നിയന്ത്രിക്കാൻ മലങ്കര ഡാം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. മൂവാറ്റുപുഴ താലൂക്കിൽ വാഴപ്പിള്ളി ജെ.ബി. സ്കൂളിൽ തുറന്ന ക്യാമ്പിൽ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

 

മൂവാറ്റുപുഴ എം.എൽ. എ മാത്യു കുഴൽനാടൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.മനോജ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date