സ്ത്രീ സംരക്ഷണ നിയമങ്ങളും പേരെന്റിങ്ങും: സംസ്ഥാന സെമിനാർ തൃശൂരിൽ ഇന്ന്
കേരള വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാർ 'സ്ത്രീ സംരക്ഷണ നിയമങ്ങളും പേരെന്റിങും' ഇന്ന് (ജൂൺ 30) നടക്കും. തൃശ്ശൂർ എടവള്ളി ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിൽ നടക്കുന്ന സെമിനാർ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാറിൽ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. എടവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായിരിക്കും. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. റജീന, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ, എടവള്ളി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷീല മുരളി തുടങ്ങിയവർ സംസാരിക്കും. സ്ത്രീകളും നിയമങ്ങളും എന്ന വിഷയത്തിൽ അഡ്വ. കെ.ആർ. സുമേഷും പോസിറ്റീവ് പാരന്റിംഗ് എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ സ്മിത കോടനാട്ടും ക്ലാസ് എടുക്കും. വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന സ്വാഗതവും മുല്ലശ്ശേരി ചൈൽഡ് ഡെവലപ്മെൻറ് പ്രോഗ്രാം ഓഫീസർ കെ. ശ്രീകല നന്ദിയും പറയും.
- Log in to post comments