ആരോഗ്യ ബോധവൽക്കരണം; കൂട്ടയോട്ടം നടത്തി ജില്ലാ കളക്ടറും സംഘവും
*തൃശ്ശൂർ ഫുൾ മാരത്തോൺ സെക്കൻ്റ് എഡിഷൻ 2026 ജനുവരി 25 ന്, വെബ്സൈറ്റ് ലോഞ്ച് ചെയ്തു.
തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുടെ കായികക്ഷമതയും ആരോഗ്യകരമായ ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരണം നടത്തുന്നതിനുമായി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. എൻഡ്യൂറൻസ് അത്ലറ്റ്സ് ഓഫ് തൃശ്ശൂര്‍ റണ്ണിംഗ് ക്ലബ്ബാണ് പാലപ്പിള്ളി ജംഗ്ഷൻ മുതൽ ചിമ്മിനി ഡാം പരിസരത്തേക്കും തിരിച്ചും 12 കിലോമീറ്റർ കൂട്ടയോട്ടം സംഘടിപ്പിച്ചത്.
പാലപ്പിള്ളി ജംഗ്ഷൻ പരിസരത്തു നിന്നും രാവിലെ 6.30 ന് ആരംഭിച്ച കൂട്ടയോട്ടം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് കൂട്ടയോട്ടത്തില്‍ പങ്കാളിയായി. കൂട്ടയോട്ടത്തിൽ നൂറിലധികംപേർ പങ്കെടുത്തു.
കൂട്ടയോട്ടത്തിനുശേഷം ജില്ലാ കളക്ടർ നവമാധ്യമങ്ങളിലൂടെ വൈറലായ പാലപ്പിള്ളി മൈതാനവും സന്ദർശിച്ചു. മൈതാനത്ത് നടന്ന ചടങ്ങിൽ 2026 ലെ തൃശ്ശൂർ മാരത്തണിന്റെ തീയതിയും (ജനുവരി 25) വെബ്സൈറ്റും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ലോഞ്ച് ചെയ്തു. പാലപ്പിള്ളി സെൻ്റ് ജോസഫ് അക്കാദമിയിലെ കുട്ടികൾക്ക് സ്പോർട്സ് കിറ്റും വിതരണം ചെയ്തു. കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ചതിനുശേഷമാണ് ജില്ലാ കളക്ടർ മടങ്ങിയത്. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി അശോകൻ, എൻഡ്യൂറൻസ് അത്ലറ്റ്സ് ഓഫ് തൃശ്ശൂർ പ്രസിഡണ്ട് രാമകൃഷ്ണൻ,
സെക്രട്ടറി റീമോൻ ആൻ്റണി,
ജോയിൻ്റ് സെക്രട്ടറി സ്വപ്ന
എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments