Post Category
അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു
കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്ചിലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) 2025-26 കോഴ്‌സിലേക്ക് എൻട്രൻസ് പരീക്ഷ യോഗ്യത നേടിയവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ജൂലൈ 4 നകം ടോക്കൺ ഫീസ് അടയ്ക്കണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരെ തുടർന്നുള്ള അലോട്‌മെന്റുകളിൽ പരിഗണിക്കില്ല. അലോട്ട്‌മെന്റ് വിവരങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റ് മുഖേനയുള്ള ലോഗിനിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9447710275, 0471-2560327.
പി.എൻ.എക്സ് 3000/2025
date
- Log in to post comments