Skip to main content

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം സംഘടിപ്പിച്ചു

ആലപ്പുഴ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 19-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. 

 ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.  അമ്പലപ്പുഴ  ഗവ. കോളേജ് അസി. പ്രൊഫസര്‍ കെ. ഉഷ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സി. അമ്പിളി, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ബി. സുജാത, അഡീഷണല്‍ ജില്ലാ ഓഫീസര്‍ സി. ശ്രീകുമാര്‍ , ജില്ലാ ഓഫീസര്‍ എം. അഞ്ജലി , റിസര്‍ച്ച് അസിസ്റ്റന്റ് ടി.കെ മധുപാലന്‍ തുടങ്ങിയവർ സംസാരിച്ചു.

  തുടര്‍ന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ജീവനക്കാരുടെ ക്വിസ് മത്സരവും വിവിധ വിഷയങ്ങളിലുളള ഡാറ്റ അവതരണവും വിശകലനവും നടന്നു.

(പിആർ/എഎൽപി/1887)

date