Skip to main content

ക്വാറി ഉത്പന്നങ്ങള്‍ക്ക് ഫെബ്രുവരിയില നിശ്ചയിച്ച വില തുടരും

 

ജില്ലയില്‍ ക്വാറി ഉത്പന്നങ്ങളുടെ വില നിശ്ചയിച്ചു. എല്ലാത്തരം മെറ്റലുകള്‍ക്കും ക്യുബിക് അടിക്ക് 33 രൂപയും എം.സാന്‍ഡിന് 53 രൂപയും പി.സാന്‍ഡിന് 60 രൂപയും റബിളിന് 21 രൂപയുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ക്വാറി-ക്രഷര്‍ ഉത്പന്നങ്ങളുടെ വിലവര്‍ധനയുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ക്വാറി ക്രഷര്‍ ഉടമകള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗ തീരുമാനപ്രകാരം 2018 ഫെബ്രുവരിയില്‍ ധാരണയായ വില തുടരുവാന്‍ തീരുമാനിക്കുകയായിരുന്നു.                   (പിഎന്‍പി 3749/18)

date