Skip to main content

ചുള്ളിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം നിയമസഭാ സ്പീക്കര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മുതവല്ലൂര്‍ പഞ്ചായത്തിലെ ചുള്ളിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ന് (ജൂലൈ 1 ചൊവ്വ) വൈകീട്ട് മൂന്നിന്   നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയായിരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 

date