Skip to main content

അറിയിപ്പുകൾ

 

 

*നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡ് 2025*

 

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡ് 2025 നുള്ള നോമിനേഷന്‍ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നോമിനേഷനുകള്‍ നിര്‍ദ്ധിഷ്ട മാനദണ്ഡപ്രകാരം ഓണ്‍ലൈനായാണ് ലഭ്യമാക്കേണ്ടത്. പ്രസ്തുത അവാര്‍ഡിനായി നോമിനേഷനുകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ www.depwd.gov.in, www.awards.gov.in ലഭ്യമാണ്.

 

*അപേക്ഷ ക്ഷണിച്ചു*

 

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് പതിനൊന്നാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. പിഴ കൂടാതെ ജൂലൈ 15 വരെയും 60 രൂപ പിഴയോടെ ജൂലൈ 25 വരെയും www.scolekerala.org വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ സംസ്ഥാന ഓഫീസിലേയ്ക്ക് 

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാ ഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേഡ് തപാല്‍ മാര്‍ഗം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ജില്ലാ ഓഫീസിലെ 0484-2377537, 8921696013 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.

 

*സീറ്റ് ഒഴിവ്*

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പുത്തന്‍വേലിക്കരയില്‍ ( ഐ എച്ച് ആര്‍ ഡി ) ബി കോം, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍, ജൂലൈ അഞ്ചിനുള്ളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകുക. എസ് സി/എസ് ടി/ഒബിസി/ഒബിസി(എച്ച്) വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സൗജന്യം. ഫിഷറീസ് ഈഗ്രാന്റ്‌സ് ഉള്‍പ്പെടെയുള്ള ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്.

 

ഫോണ്‍ : 0484-2980324,

8547005069.

 

 

*അപേക്ഷ ക്ഷണിച്ചു*

 

ശ്രീശങ്കാരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല 2025 2026 അധ്യയന വര്‍ഷത്തെ പി. ജി. ഡിപ്ലോമ ഇന്‍ മാനുസ്‌ക്രിപ്‌റ്റോളജി പ്രോഗ്രാമിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദവും, മാനുസ്‌ക്രിപ്‌റ്റോളജിയില്‍ അടിസ്ഥാന അറിവും താല്പര്യവുമാണ് യോഗ്യത. എസ്. സി./എസ്. ടി. വിഭാഗത്തിന് ബിരുദ തലത്തില്‍ 45 ശതമാനം മാര്‍ക്ക് മതിയാകും. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായ പരിധിയില്ല. സര്‍വ്വകലാശാല നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജൂലൈ 14 ന് പ്രവേശന പരീക്ഷ നടക്കും. ജൂലൈ 17 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആകെ 20 സീറ്റുകള്‍. ഫുള്‍ടൈമായി നടത്തുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വര്‍ഷമാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ എട്ട്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും പ്രോസ്‌പെക്ടസിനും www.ssus.ac.in സന്ദര്‍ശിക്കുക.

date