Skip to main content

പട്ടികജാതി യുവാക്കൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ  വാർഷിക പദ്ധതി പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നതിന് പട്ടികജാതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപ്പന്റോട്കൂടിയ പരിശീലനത്തിന്  21-നും 30-നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കാണ് അവസരം. തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായവർക്ക് അപേക്ഷിക്കാം.  ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്,  റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ,  റേഷൻ കാർഡിന്റെ കോപ്പി,  ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്  എന്നീ രേഖകൾ സഹിതം ജൂലൈ അഞ്ചിന്  വൈകീട്ട്  അഞ്ചുമണിക്ക് മുൻപായി   തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം ഫോൺ :0487 2360381
ഗതാഗത നിയന്ത്രണം

തൃപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിൽ പെരിങ്ങോട്ടുകര മൂന്നും കൂടിയ വഴി മുതൽ നാലും കൂടിയ വഴി വരെ റെസ്റ്റോറേഷൻ പ്രവൃത്തി ഇന്ന് (ജൂലൈ രണ്ട് ), ബുധനാഴ്ച രാത്രി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഈ ഭാഗത്തെ വാഹന ഗതാഗതത്തിന് പൂർണമായും നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

date