പട്ടികവർഗ്ഗക്കാർക്ക് ഭവന പുനർ നിർമാണത്തിനും പൂർത്തീകരണത്തിനും ധനസഹായം
എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലെ 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2018 ഏപ്രില്‍ ഒന്നിന് ശേഷം ഭവനപുനരുദ്ധാരണത്തിനുള്ള അവസാന ഗഡു കൈപ്പറ്റാത്തവരും രണ്ടര ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരും 2020 മാർച്ച് 31 നു ശേഷം അവസാന ഗഡു കൈപ്പറ്റിയവരുമായ പട്ടികവർഗ്ഗക്കാർക്ക് സേഫ് (ഭവന പുനരുദ്ധാരണ) പദ്ധതിയിലേക്ക് അപേക്ഷിക്കാം
നിലവിലുള്ള വീടുകളുടെ പുനർനിർമാണം,നവീകരണം,അറ്റകുറ്റപ്പണി,പ്ലംമ്പിങ് ,വയറിങ് ജോലികൾ,ശുചിമുറി നിർമ്മാണം എന്നിവയ്ക്കാണ് ഫണ്ട് അനുവദിക്കുക.
അപേക്ഷ ഫോറം എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കും.
ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വര്‍ഷം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാരെയോ എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജുലൈ 19.
ഫോണ്‍- 9496070391.
- Log in to post comments