Post Category
നടാൽ ഒ കെ യുപി സ്കൂളിന് സമീപം അണ്ടർ പാസ് : ദേശീയപാത അതോറിറ്റിക്ക് പുതിയ പ്രൊപ്പോസൽ സമർപ്പിക്കും
ദേശീയപാതയില്‍ നടാൽ ഒ കെ യുപി സ്കൂളിന് സമീപം അണ്ടർ പാസ് നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് പുതിയ പ്രൊപോസല്‍ തയ്യാറാക്കി ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി കണ്ണൂർ മേഖലാതല അവലോകന യോഗത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ യോഗത്തില്‍ വിഷയം അവതരിപ്പിച്ചിരുന്നു. പ്രദേശവാസികൾ രൂക്ഷമായ ഗതാഗത പ്രശ്നം അനുഭവിക്കുന്നതായി കലക്ടർ വിശദീകരിച്ചു.
date
- Log in to post comments