Skip to main content

പ്രതിഭ പദ്ധതി; അപേക്ഷ ക്ഷണിച്ചു

ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്ക് ദേശീയ അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന സൗന്ദര്യമത്സരം, മറ്റ് കലാകായിക മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിനായി നിശ്ചിത കാലയളവില്‍ പരിശീലനം നേടുന്നതിനും ചെലവാകുന്ന തുക ധനസഹായമായി അനുവദിക്കുന്ന, സാമൂഹ്യ നീതി വകുപ്പിന്റെ 'പ്രതിഭ' പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം, പദ്ധതി വിശദാംശങ്ങള്‍ എന്നിവ www.sjd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍- 04994255074.

 

date