കൂടരഞ്ഞി വില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി വില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനം റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന് ഓണ്‍ലൈനായി നിര്‍വഹിച്ചു. വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ മുഴുവന്‍ റവന്യൂ ഓഫീസുകളും സ്മാര്‍ട്ട് ആകുന്ന സാഹചര്യത്തില്‍ അവിടുത്തെ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യം നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന റവന്യു വകുപ്പിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ ആവേശത്തോടെ പ്രവര്‍ത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലയോര മേഖലയില്‍ വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപ ചെലവിട്ടാണ് രണ്ട് നിലകളിലായി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലന് ഫ്രാന്‍സിസ്, വാര്‍ഡ് മെമ്പര്‍മാരായ മോളി തോമസ്, ജോസ് തോമസ് മാവറ, എഡിഎം പി സുരേഷ്, താമരശ്ശേരി തഹസില്‍ദാര്‍ കെ ഹരീഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments