പിഎം ജന്‍മന്‍ പദ്ധതി: പരിശീലന പരിപാടി സംഘടിപ്പിച്ചു
പ്രത്യേക ദുര്‍ബല ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിയുടെ ഭാഗമായി 'ദേശീയ ആരോഗ്യ പദ്ധതികളും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വഴിയുള്ള സേവനവും' വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ അധ്യക്ഷത വഹിച്ചു. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍ പദ്ധതി വിശദീകരിച്ചു.
സുരക്ഷിത പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ് സംവിധാനം, ടെലികോം കണക്ടിവിറ്റി, പദ്ധതിക്കായി തെരഞ്ഞെടുത്ത ഗോത്രവിഭാഗങ്ങളുടെ വീടുകളിലും ആവാസവ്യവസ്ഥകളിലും സുസ്ഥിര ഉപജീവന സാധ്യതകള്‍ ഒരുക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സബ്കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, അഡീഷണല്‍ ഡിഎംഒ ഡോ. രാജേഷ്, അസി. ഡയറക്ടര്‍ (പബ്ലിക് ഹെല്‍ത്ത്) ഡോ. എസ് ഹരികുമാര്‍, സിക്കിള്‍ സെല്‍ അനിമിയ എസ്എന്‍ഒ ഡോ. യു ആര്‍ രാഹുല്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ഇ ബിജോയ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments