Skip to main content
നാദാപുരം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന കൗമരക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

ആരോഗ്യ ബോധവത്കരണ ക്ലാസ്  

നാദാപുരം ഗ്രാമപഞ്ചായത്ത് ശിശുസൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ കൗമാരക്കാര്‍ക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കല്ലാച്ചി ഗവ. യു പി സ്‌കൂളില്‍ നടന്ന ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം സി സുബൈര്‍ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി പി റീജ, ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ അരുണിമ, കമ്യൂണിറ്റി കൗണ്‍സിലര്‍ എസ് എ ബബിന, എം രവി എന്നിവര്‍ സംസാരിച്ചു.

date