Post Category
സഹവാസക്യാമ്പ്
സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമം, വർഷകാല നൃത്തകലാവതരണത്തിന്റെ ഭാഗമായി ജൂലൈ 27, 28 തീയതികളിൽ ചമയങ്ങൾ ഒരുക്കുന്ന പരിശീല സഹവാസക്യാമ്പ് നടത്തുന്നു. ചലച്ചിത്ര ചമയകാരൻ പട്ടണം റഷീദ് ക്യാമ്പിന് നേതൃത്വം നൽകും. ദ്വിദിന ക്യാമ്പിന് 3,000 രൂപയാണ് പ്രവേശന ഫീസ്. അപേക്ഷകൾ നടനഗ്രാമം സെക്രട്ടറിക്ക് നേരിട്ടോ secretaryggng@gmail.com മെയിൽ ഐഡി വഴിയോ ജൂലൈ 25ന് ഉച്ചയ്ക്ക് ശേഷം 3 വരെ സമർപ്പിക്കാം. ഫോൺ: 8547913916, 8714191282.
പി.എൻ.എക്സ് 3055/2025
date
- Log in to post comments