Skip to main content

അനെർട്ട് അക്ഷയ ഊർജ്ജ, ഇ-മൊബിലിറ്റി പദ്ധതികളുടെ ഉദ്ഘാടനം 4ന്

അക്ഷയ ഊർജവും ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് അനെർട്ട് സംഘടിപ്പിക്കുന്ന നാല് പ്രധാനപദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 4-ന് ഉച്ചക്ക് 2:30 ന് പി.എം.ജി അനെർട്ട് കേന്ദ്ര കാര്യാലയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. സംസ്ഥാനത്തിന്റെ ഹരിതദൗത്യങ്ങൾക്ക് ശക്തി പകരുന്ന വിധത്തിൽ രൂപകല്പന ചെയ്ത വെഹിക്കിൾ ടു ഗ്രിഡ് (V2G) പൈലറ്റ് പ്രോജക്ടിന്റെയും വൈദ്യുത ഗ്രിഡ് സംയോജിത ഊർജ്ജ സംഭരണ സംവിധാനത്തിന്റെയുംഇ.വി. കസ്റ്റമർ ലോഞ്ചിന്റെയും ഉദ്ഘാടനവും വൈദ്യുത വാഹന ചാർജ്ജിംഗിനായുള്ള ആധുനിക രീതിയിലുള്ള മൊബൈൽ ആപ്ലിക്കേഷന്റെ (EZ4EV) ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ നിർവഹിക്കും. വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കും. ഊർജ്ജ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽഊർജ്ജ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും കെഎസ്ഇബിഎൽ സിഎംഡിയുമായ മിർ മുഹമ്മദ് അലിഇഎംസി ഡയറക്ടർ ഡോ ആർ ഹരികുമാർഅനെർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ് 3056/2025

date