അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ്. എൻജിനിയറിങ് കോളേജ്, കാസർഗോഡിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സ്ഥിരനിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് 1,500 രൂപയും, എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുളള ഉദ്യോഗാർത്ഥികൾക്കും അർഹതയുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും 750 രൂപയും ആയിരിക്കും അപേക്ഷാ ഫീസ്. പ്രായപരിധി 39 വയസ്. എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷിയുള്ളർക്ക് നിയമപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഫീസ് ഓൺലൈനായി ജൂലൈ 31 വരെ അടയ്ക്കാം. അപേക്ഷകൾ www.lbscentre.kerala.gov.in വെബ്സൈറ്റ് മുഖേന ജൂലൈ 30 നകം ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 - 2560312, 2560316, 2560315.
പി.എൻ.എക്സ് 3062/2025
- Log in to post comments