Skip to main content

നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ജൂലൈ 7 ന്

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റേയും ആഭിമുഖ്യത്തിൽ ചാക്ക ഗവ. ഐ ടി ഐയിൽ ജൂലൈ 7 ന് ജില്ലാതല പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന മേളയിൽ നിന്നും എൻജിനിയറിങ് / നോൺ എൻജിനിയറിങ് ട്രേഡുകളിൽ ഐ ടി ഐ യോഗ്യതയുള്ളവരെ ഒരു വർഷം അപ്രന്റീസായി തെരെഞ്ഞെടുക്കും. താൽപര്യമുള്ളവർ ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ചാക്ക ഗവ. ഐ ടി ഐ യിൽ എത്തണം. രജിസ്ട്രേഷൻ 7 ന് രാവിലെ 8.30 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2501867, 9495904844.

പി.എൻ.എക്സ് 3068/2025

date