Post Category
ഫാഷന്‍ ഡിസൈനിംഗ് ബിരുദം- അപേക്ഷ ക്ഷണിച്ചു
അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററിന്റെ ( എ.ടി.ഡി.സി) കണ്ണൂർ സെന്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീടെയിൽ ( ബി. വോക്ക് എഫ്.ഡി.ആർ), അപ്പാരൽ മാനുഫാക്ച്ചറിംഗ് ആന്റ് എൻട്രപ്രണർഷിപ്പ് ( ബി. വോക്ക് എ.എം.ഇ) എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈനിംഗ് സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍.പി.ഒ, തളിപ്പറമ്പ, കണ്ണൂര്‍ -670142 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോൺ: 8301030362, 9995004269
date
- Log in to post comments