Skip to main content

സംവാദസദസ്സ് സംഘടിപ്പിച്ചു

19-ാം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വേണ്ടി സംവാദസദസ്സ് ടൗൺ ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ ഓഫീസിൽ നിന്നും തൃശൂർ, തലപ്പിള്ളി, ചാവക്കാട്, മുകുന്ദപുരം എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിൽ നിന്നും രണ്ട് പേരടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

"കേരളം സുസ്ഥിര വികസനം കൈവരിച്ചിട്ടുണ്ടോ" എന്ന വിഷയത്തിൽ നടത്തിയ സംവാദ മത്സരത്തിൽ മുകുന്ദപുരം താലൂക്കിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ ദീപ എൻ.എൻ, സുധീഷ് ഇ എസ് എന്നിവർ ഒന്നാം സ്ഥാനം നേടി.  ചാവക്കാാട് താലൂക്കിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ ഡോ എം.പി നിസ്സാർ, കെ.എ ബൈജു  എന്നിവർ രണ്ടാം സ്ഥാനവും തൃശൂർ ജില്ലാ ഓഫീസിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റുമാരായ കെ.എം ദിലീപ്, ആൻ്റോ ഡി. കണ്ണമ്പുഴ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുകുന്ദപുരം താലൂക്കിലെ  എൻ.എൻ ദീപയാണ്  ബെസ്റ്റ് ഡിബേറ്റർ.

അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് ചന്ദ്രൻ ആർ സംവാദ മത്സരത്തിൽ മോഡറേറ്ററായി. വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ഡെപ്യൂട്ടി ഡയറക്ടർ എ.പി ഷോജൻ  വിതരണം ചെയ്തു.

date