വനമഹോത്സവം: തൈ നടീലും ബോധവത്കരണ ക്ലാസും നടത്തി
വനമഹോത്സവത്തിന്റെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പ്, ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോഴിക്കോട്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് വടകര എന്നിവയുടെ നേതൃത്യത്തില്‍ ഇരിങ്ങണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തൈ നടീലും ബോധവത്കരണ ക്ലാസും നടത്തി. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദ്മിനി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ രമേശ് ബാബു അധ്യക്ഷത വഹിച്ചു. 'വനസുരക്ഷ, ഭക്ഷ്യസുരക്ഷ' വിഷയത്തില്‍ റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പ്രഭാകരന്‍ ക്ലാസെടുത്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി സൂരജ്, സോഷ്യല്‍ ഫോറസ്ട്രി വടകര ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ബീരാന്‍കുട്ടി, സാമൂഹ്യ വനവത്കരണ വിഭാഗം വടകര റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി അനൂപ് കുമാര്‍, പി ജലിസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബിനീഷ്, ഫിര്‍ദോസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments