Post Category
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
2025 -26 പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസുകളിൽ പഠനം നടത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് ഇ ഗ്രാന്റ് പോർട്ടൽ 3.0 മുഖേന അപേക്ഷകൾ ക്ഷണിച്ചു. അധ്യയനവർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായുള്ള ലംപ്സം ഗ്രാന്റ്, സ്റ്റെപ്പന്റ് തുടങ്ങിയവയും മറ്റു വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കുന്നതിനായി സ്ഥാപനങ്ങൾ മുഖേന കാലതാമസം കൂടാതെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തിയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികവർഗ്ഗ വികസന ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0480 2706100
date
- Log in to post comments