Skip to main content

നാഷണല്‍ ഇലക്ഷന്‍ ക്വിസ് നാലിന്

    ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന നാഷണല്‍ ഇലക്ഷന്‍ ക്വിസ് ജില്ലാതല മത്സരം ഡിസംബര്‍ നാലിന് നടക്കും. പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ നാല് വരെ നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ 48 സ്കൂളുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ടീം അംഗങ്ങള്‍ ഉച്ചയ്ക്ക് 2.30ന് സ്കൂളില്‍ എത്തണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വിജയികള്‍ സംസ്ഥാനതല  മത്സരത്തിന് അര്‍ഹതനേടും. സംസ്ഥാനതല വിജയികളെ ദേശീയതല മത്സരത്തിന് അയയ്ക്കും. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25ന് വിജയികള്‍ക്ക് സമ്മാനം നല്‍കും. 
                                            (പിഎന്‍പി 3238/17)

date