Post Category
ലഹരി വിരുദ്ധ ബോധവല്കരണം
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന 'നഷാ മുക്ത് ഭാരത് അഭിയാന്' പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജില്‍ ലഹരി വിരുദ്ധ ബോധവല്കരണം സംഘടിപ്പിച്ചു. സാമൂഹിക നീതി വകുപ്പും ജില്ലാ എക്സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിന്ധു എബ്രഹാം അധ്യക്ഷയായി. അസിസ്റ്റന്റ് പ്രൊഫ. അബി മേരി സ്കറിയാ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി മെന്ററുമായ ബിനു വി വര്‍ഗീസ് ബോധവല്കരണ ക്ലാസ് എടുത്തു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ ജെ ഷംലാ ബീഗം, ലക്ചറര്‍ അനു സാറാ ജോസഫ്, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments