Skip to main content

സ്വയംതൊഴില്‍ ഉപകരണ കിറ്റ് വിതരണവും പരിശീലന ബ്‌ളോക്ക് ഉദ്ഘാടനവും 

അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നാലാഞ്ചിറ ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രത്തില്‍ സ്വയംതൊഴില്‍ ഉപകരണ കിറ്റ് വിതരണവും പുതിയ പരിശീലന ബ്‌ളോക്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. 

വാര്‍ഡ് കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ ദേശീയ തൊഴില്‍ സേവനകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സജി ജോര്‍ജ്, ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്‌മെന്റ് ജോയന്റ് ഡയറക്ടര്‍ എം.എ. ജോര്‍ജ് ഫ്രാന്‍സിസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി പ്രൊഫസര്‍ ഡോ. പ്രേംചന്ദ്, ജി.ആര്‍.ഒ.ഡബ്‌ളിയു മേഖലാ മേധാവി അഞ്ജനാ എസ്. രമേശ്, കെ.എസ്.ഇ.ബി റിട്ട. ചീഫ് എഞ്ചിനീയര്‍ പ്രഭാകരന്‍ നായര്‍, തൊഴില്‍ സേവനകേന്ദ്രം ഫോര്‍മാന്‍ എ.ലൈലാ ബീവി തുടങ്ങിയവര്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.5129/17

date